Islamic Study Centre

Qatar Indian Islahi Centre is the first organization to introduce ‘Madrasa Education’ (religious education) system to the expatriate schools in Qatar, and is now running four Islamic study centres in the state of Qatar. Islahi Madrasa follow Council for Islamic Education and Research (CIER) syllabus, which is an effective and proven syllabus developed for islamic studies of our children. Classes for senior students as well conducted for their moral and socio-cultural progress.

കേരളത്തിലും ഗൾഫ്‌നാടുകളിലും സർവരാലും അംഗീകരിക്കപ്പെട്ട C.I.E.R (കൗൺസിൽ ഫോർ ഇസ്‌ലാമിക് എഡ്യൂക്കേഷൻ ആൻറ് റിസേർച്ച്) സിലബസും പാഠ്യക്രമവുമാണ് ഇസ്‌ലാഹീ സെൻറർ മദ്‌റസയിൽ നടപ്പിലാക്കുന്നത്. കുട്ടികൾക്ക് ജീവിതാനുഭവങ്ങളിലൂടെ ഇസ്‌ലാമിക പാഠങ്ങൾ പകർന്നു നൽകുകയും ശാസ്ത്രീയമായ ബോധനരീതികൾ പിന്തുടരുകയും ചെയ്യുന്നു എന്നതാണ് ഈ പാഠ്യക്രമത്തിന്റെ പ്രത്യേകത. വിശുദ്ധഖുർആൻ പാരായണം, മന:പാഠം, കർമ്മാനുഷ്ഠാനങ്ങൾ, ഇസ്‌ലാമികചരിത്രം, വിശ്വാസം, സ്വഭാവം, അറബിഭാഷ എന്നിവ ശരിയായ രീതിയിൽ വളരുന്ന തലമുറയിൽ ഊട്ടിയുറപ്പിക്കുവാൻ സഹായകമാണ് ഈ പാഠ്യപദ്ധതി. കോഴിക്കോട് മർക്കസുദ്ദഅ്‌വ കേന്ദ്രമായി വർത്തിക്കുന്ന സി.ഐ.ഇ.ആറിന്റെ
പാഠപുസ്തകങ്ങൾ രൂപകൽപ്പന ചെയ്തത് മതപണ്ഡിതൻമാരും വിദ്യാഭ്യാസ വിചക്ഷണരും മന:ശാസ്ത്രജ്ഞരും അടങ്ങിയ ഒരു സംഘമാണ്.

നമ്മുടെ മക്കളെ ധാർമ്മികബോധമുള്ളവരായി വളർത്തുക എന്നത്‌ ഏതൊരു രക്ഷിതാവിന്റെയും ലക്ഷ്യവും ആഗ്രഹവുമാണല്ലോ..!!! ഖത്തറിൽ താമസിക്കുന്ന മലയാളികൾക്ക് മക്കളുടെ മതപഠനത്തിന്  അവലംബമായി നിലകൊള്ളുന്ന ഇസ്‌ലാമിക്‌ സ്റ്റഡി സെന്റർ മദ്രസകൾ കർമരംഗത്ത്‌ മൂന്ന് പതിറ്റാണ്ട്‌ പിന്നിടുകയാണ്‌, അൽഹംദു ലില്ലാഹ്‌.

മക്കളുടെ ധാർമ്മികവിദ്യാഭ്യാസത്തിന്‌ വഴികളന്വേഷിക്കുന്ന രക്ഷിതാക്കൾക്ക്‌ തീർച്ചയായും അവലംബി ക്കാവുന്ന ഇസ്‌ലാമിക്‌ സ്റ്റഡി സെന്ററിന്റെ തുമാമ, ദോഹ, മദീന ഖലീഫ, ലഖ്ത (ഇംഗ്ലീഷ്‌ മീഡിയം), സീഡ്സ്‌ ഓൺലൈൻഅക്കാദമി (ഓൺലൈൻ മദ്‌റസ), ഹിഫ്ദ്‌ & തജ്‌വീദ്‌ കോഴ്സ്‌ എന്നീ ബ്രാഞ്ചുകളിൽ അഡ്മിഷൻ തുടരുന്നു.

ദോഹയിലെ മിക്ക ഭാഗങ്ങളിലേക്കും ട്രാൻസ്‌േപാർട്ടേഷൻ ലഭ്യമാണ്.

രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യാം:

Click here for New Admission

Contact details:
ISC Thumama - 66761747, 31552415
ISC Madina Khalifa - 66512424, 33525995
ISC English Medium - Luqta - 66161339
ISC Doha - 55090354, 66540029
Seeds Online Academy - 55073667
ISC Qur'an Thajweed & Hifd Course - 50401875