News details

പ്രകൃതിയെ വരുംതലമുറക്ക് വേണ്ടി കാത്തുസൂക്ഷിക്കുക- കെ എന്‍ സുലൈമാന്‍ മദനി

October 01, 2019

പ്രകൃതിയെ വരുംതലമുറയ്ക്കു വേണ്ടി കാത്തുസൂക്ഷിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വനിതവിഭാഗമായ എം ജി എം ഹിലാല്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഹരിതഭവനം സീസണ്‍ ഫോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകാവസാനം വരെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ട പ്രകൃതിയെ വരുംതലമുറക്ക് വേണ്ടി കാത്തുസൂക്ഷിക്കണമെന്നും മനുഷ്യന്റെ നിലനില്‍പ്പും പുരോഗതിയും മതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഹരിതഭവനം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകള്‍ വിത്തുകള്‍,വളം, ഗ്രോബാഗുകള്‍ എന്നിവ വിതരണം ചെയ്തു. പരിമിതമായ സ്ഥലത്ത് വിജയകരമായി കൃഷിചെയ്ത് അഞ്ച് വനിതകള്‍ക്ക് ബെസ്റ്റ് വുമണ്‍ ഫാര്‍മര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
അവാര്‍ഡ്  ജേതാക്കളായ റംല സമദ്, ഷാനിബ കബീര്‍, ബസ്മ സത്താര്‍ എന്നിവര്‍ കൃഷിചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രാഥമികമായ കാര്യങ്ങളെപ്പറ്റിയും ഈ മണ്ണില്‍ നന്നായി കൃഷിചെയ്യാന്‍ പറ്റ്ിയ പച്ചക്കറികളെ സംബന്ധിച്ചും വിശദീകരിച്ചു.
സഹര്‍ ഷമീം ഖിറാഅത്ത് നടത്തി. ജാസ്മിന്‍ നസീര്‍, സൈനബ ടീച്ചര്‍, ഫാസില സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ജമീല നാസര്‍, സുഹ്റ ടീച്ചര്‍, ഷെര്‍മിന്‍ ഷെമിം, ജാസ്മിന്‍ നൗഷാദ്, ഷംല നൗഫല്‍ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു.