News details

വായനാ മുറി ഉദ്‌ഘാടനം ചെയ്തു

July 24, 2019

വായനാ മുറി ഉദ്‌ഘാടനം ചെയ്തു 

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ മദീന ഖലീഫ ഓഫീസിൽ "വായനാ മുറി," "കുട്ടികളുടെ വായനാ മുറി" എന്നിവ ആരംഭിച്ചു. വായന എന്നത് കേവലം പുസ്തക പാരായണമല്ലെന്നും അത് പ്രകൃതിയെ കണ്ടെത്തലാണെന്നും അതിലുപരിയായി മനുഷ്യ മനസ്സുകളെ വായിച്ചറിയലാണെന്നും "വായനാ മുറി" ഉദ്‌ഘാടനം ചെയ്തു കൊണ്ട് പ്രമുഖ സാഹിത്യകാരൻ എം.ടി. നിലമ്പൂർ പറഞ്ഞു. ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.എൻ.സുലൈമാൻ മദനി പരിപാടിയിൽ ആധ്യക്ഷം വഹിച്ചു. മുഹമ്മദ് അഷ്‌റഫ് മടിയേരി തന്റെ പുതുതായി പുറത്തിറങ്ങിയ "നെയ്യരാണി പാലത്തിനപ്പുറം" എന്ന കൃതിയെ പറ്റി സംസാരിച്ചു. ഖത്തറിൽ മലയാളം പ്രസിദ്ധീകരണങ്ങളുടെ ലഭ്യത കുറഞ്ഞ് വരുന്നതിലുള്ള ആശങ്ക അദ്ദേഹം സദസ്സുമായി പങ്ക് വെച്ചു. മുജീബ് മദനി സ്വാഗതവും ഷൈജൽ ബാലുശ്ശേരി നന്ദിയും പറഞ്ഞു.
"വായനാ മുറി" എല്ലാ ദിവസവും വൈകിട്ട് ആറു മണി മുതൽ പത്തു മണി വരെ പ്രവർത്തിക്കും.  "വായനാ മുറി" പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് സംഘാടകർ അറിയിച്ചു.