News details

Insight ഖത്തർ - _'കാരുണ്യ ഹസ്തം' - ശ്രദ്ധേയമായി

July 01, 2019

കത്തിയെരിയുന്ന സൂര്യന് കീഴിൽ ഉപജീവന മാർഗം തേടുന്ന സഹോദരങ്ങൾ സമൂഹത്തിന്റെ ഭാഗമാണെന്നും അവരിലേക്ക് സഹായമെത്തിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തവുമാണെന്നും തിരിച്ചറിഞ്ഞു കൊണ്ട് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിദ്യാർത്ഥി വിഭാഗമായ *INSIGHT* വിദ്യാർത്ഥികൾ   *'കാരുണ്യ ഹസ്തം'* സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി ദോഹയുടെ വിവിധ ഭാഗങ്ങളിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്  ജ്യൂസ്, വെള്ളം, പഴ വർഗ്ഗങ്ങൾ എന്നിവ വിതരണം ചെയ്തു. 
 
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടറിമാരായ മുജീബ് കുനിയിൽ, നസീർ പാനൂർ, *insight Qatar* ഭാരവാഹികളായ നൗഷാദ് സി.എം, ശനീജ് എടത്തനാട്ടുകര, ഡോ.റസീൽ, നൗഷാദ് റയ്യാൻ, പി.എൻ.എം നാസർ, നിസാർ ചെട്ടിപ്പടി തുടങ്ങിയവർ നേതൃത്വം നൽകി.