News details

ഇന്‍സ്പയര്‍ റെസിഡന്‍ഷ്യല്‍ ക്യാമ്പ് നവ്യാനുഭവമായി

April 09, 2018

ഇസ്ലാമിക് സ്റ്റഡി സെന്‍റര്‍ (ഇസ്ലാഹീ മദ്റസ) വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഇന്‍സ്പയര്‍ റെസിഡന്‍ഷ്യല്‍ ക്യാമ്പ് നവ്യാനുഭവമായി. ലഖ്തയിലെ ഇസ്ലാഹീ സെന്‍റര്‍ അങ്കണത്തില്‍ നടന്ന ക്യാമ്പില്‍ വിജ്ഞാനവും വിനോദവും ഇടകലര്‍ന്ന സെഷനുകള്‍ ഉണ്ടായിരുന്നു. ദോഹ നോബ്ള്‍ സ്കൂള്‍, മദീന ഖലീഫ സെന്‍ററുകളിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
ജീവിതാനുഭവങ്ങളിലൂടെയും സഹവാസത്തിലൂടെയും ധാര്‍മ്മികമൂല്യങ്ങള്‍ കരസ്ഥമാക്കാന്‍ അവസരം ലഭിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മോട്ടിവേഷണല്‍ സെഷനില്‍ ഇര്‍ഷാദ് ഫാറൂഖി, സന്‍ജബീല്‍ മിസ്രി എന്നിവര്‍ ക്ളാസെടുത്തു. ڇരക്ഷിതാക്കള്‍ നമ്മുടെ സ്വര്‍ഗംڈ എന്ന സെഷന് അബ്ദുല്‍ലത്തീഫ് നല്ലളം, മുജീബ് റഹ്മാന്‍ മദനി എന്നിവര്‍ നേത്യത്വം നല്‍കി.
സ്പോര്‍ട്സ് & ഗെയിംസ് സെഷന് റിയാസ് വാണിമേല്‍, ഫദീല ഹസന്‍, ഫസലുറഹ്മാന്‍ മദനി, സുബൈര്‍ മൗലവി തുടങ്ങിയവര്‍ നേത്യത്വം നല്‍കി. വിവിധ സെഷനുകള്‍ക്ക് ദോഹ നോബ്ള്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അഹ്മദ് അന്‍സാരി, മദീനഖലീഫ പ്രിന്‍സിപ്പാള്‍ അബ്ദുറഹ്മാന്‍ സലഫി, അലി ചാലിക്കര, ഹുസൈന്‍ കായംകുളം,  ശറഫുദ്ധീന്‍, ഹാഫിദ് മന്‍സൂര്‍, ഹാഫിദ് അസ്ലം, , അബ്ദുറഷീദ് സുല്ലമി, ശഹീര്‍, ശൈജല്‍ ബാലുശേരി, അബ്ദുറഹ്മാന്‍ മദനി, റഹീം മാസ്റ്റര്‍ മുനീബ് അന്‍വാരി, ഹാജറ ടീച്ചര്‍, ആരിഫ അക്ബര്‍, റംല ടീച്ചര്‍, ഷാഹിന ടീച്ചര്‍, ജസീറ റിയാസ്, സനിയ നൗഷാദ്, റിസ്വാന, ലുബ്ന ഷാഹിര്‍, തുടങ്ങിയവര്‍ നേത്യത്വം നല്‍കി.