News details

സി ഐ ഇ ആര്‍ പൊതുപരീക്ഷ - ഇസ്ലാഹി മദ്റസയ്ക്ക് നൂറുമേനി വിജയം

June 01, 2016

2015  2016 വര്‍ഷം അഞ്ച്, ഏഴ് ക്ലാസുകളിലേക്ക് നടന്ന സി ഐ ഇ ആര്‍ പൊതുപരീക്ഷയില്‍ ഖത്തറിലെ ഇസ്ലാഹി മദ്റസ (ഇസ്ലാമിക് സ്റ്റഡി സെന്‍റര്‍) വിദ്യാര്‍ത്ഥികള്‍ നൂറുമേനി വിജയം കൈവരിച്ചു. കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി നടന്ന പരീക്ഷയില്‍ ഖത്തറില്‍ നിന്ന് പരീക്ഷയെഴുതിയ 32 അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളും 24 ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളും മികച്ച പ്രകടനം കാഴ്ചവെച്ചതായി പ്രിന്‍സിപ്പല്‍ ടി അബൂബക്കര്‍ ഫാറൂഖി നډണ്ട അറിയിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളായ മാരിയ ഹാറൂന്‍ തയ്യില്‍, റുബ സാദിഖ്, ആദില്‍ അസ്ലം എന്നിവരും, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ അംറീന്‍ ഇഷ്കന്തര്‍, ആനിസ മുനീര്‍, ആയിഷ ഷമീം, ഹംദ നൗഷാദ്, സമീഹ ഷൗക്കത്തലി, ഷദ സുബൈര്‍ എന്നിവരും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.

 കോഴിക്കോട് മര്‍കസുദ്ദഅ്വ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എഡ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ച്  (സി ഐ ഇ ആര്‍) സിലബസിന് കേരളത്തിലും ഗള്‍ഫ് നാടുകളിലും മികച്ച സ്വീകാര്യതയാണു ലഭിച്ചുവരുന്നത്. ഇസ്ലാഹി മദ്റസയുടെ ദോഹ, അല്‍ഖോര്‍, ദുഖാന്‍, മദീന ഖലീഫ ബ്രാഞ്ചുകളില്‍ എല്ലാ ക്ലാസുകളിലേക്കും അഡ്മിഷന്‍ തുടരുന്നതായും ഏതാനും സീറ്റുകള്‍ മാത്രം ഒഴിവുള്ളതായും പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടാതെ ഏഴാം ക്ലാസ് മദ്റസാപഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്പെഷ്യല്‍ ഇസ്ലാമിക് കോഴ്സ് എല്ലാ ശനിയാഴ്ചകളിലും മദ്റസയുടെ ദോഹ ബ്രാഞ്ചില്‍ നടന്നുവരുന്നുണ്ട്.

 പൊതുപരീക്ഷയില്‍ വിജയികളായവരെ മദ്റസാ മാനേജ്മെന്‍റും അധ്യാപകരും അനുമോദിച്ചു. വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ പിന്നീടു വിതരണം ചെയ്യും. മദ്റസ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 44358739, 50388138 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.