News details

ഇസ്ലാഹി സെന്‍ററിന് പുതിയ നേതൃത്വം

April 09, 2018

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ 2018-2019 കാലയളവിലേക്കുള്ള ഭാരവാഹികളെ         തെരഞ്ഞെടുത്തു. കെ.എന്‍ സുലൈമാന്‍ മദനി (പ്രസിഡണ്ട്), ഷമീര്‍ വലിയ വീട്ടില്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് അഷ്റഫ് മടിയാരി (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. സിറാജ് ഇരിട്ടി,    അബ്ദുല്‍ ഹക്കീം മദനി, സാലിം മദനി എന്‍.കെ, സഞ്ചബീല്‍ മിസ്രി, അഹ്മദ് നസീം എന്‍.പി (വൈസ് പ്രസിഡണ്ടുമാര്‍), മുജീബ് റഹ്മാന്‍ കുനിയില്‍, മുജീബ് റഹ്മാന്‍ മദനി, ജാസിം           കുന്നോത്ത്, റിയാസ് വാണിമേല്‍, അസ്ലം മാഹി (സെക്രട്ടറിമാര്‍) എന്നിവര്‍ സഹഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു. എന്‍.കെ.എം അക്ബര്‍ ഖാസിം (ചെയര്‍മാന്‍), എം.ടി അബ്ദുസ്സമദ് (കണ്‍വീനര്‍),   അഹ്മദ് അന്‍സാരി, അഡ്വ. ഇസ്മാഈല്‍ നന്‍മണ്ട, എന്‍.പി അബ്ദുറഹ്മാന്‍ എന്നിവരടങ്ങുന്നതാണ് ഉപദേശക സമിതി (ശൂറാ കൗണ്‍സില്‍).
കെ. എന്‍ സുലൈമാന്‍ മദനി ഇത് മൂന്നാംതവണയാണ് ഇസ്ലാഹി സെന്‍റര്‍ പ്രസിഡണ്ട് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഫാറൂഖ് റൗളത്തുല്‍ ഉലൂം അറബിക് കോളെജ് അധ്യാപകനായിരുന്ന അദ്ദേഹം നിരവധി തവണ എം.എസ് എം, ഐ.എസ്. എം സംസ്ഥാന നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിവുറ്റ അധ്യാപകനും പ്രഭാഷകനും പണ്ഡിതനും സംഘാടകനുമായ അദ്ദേഹം മലപ്പുറം ജില്ലയിലെ തിരുത്തിയാട് സ്വദേശിയും ഖത്തര്‍ പെട്രോളിയം ഉദ്യോഗസ്ഥനുമാണ്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷമീര്‍ വലിയ വീട്ടില്‍ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശിയും     നാട്ടിലും ഖത്തറിലും നിരവധി യുവജന-സാമൂഹ്യ സംഘടനകളുടെ സാരഥിയുമായിരുന്നു. മികച്ച സംഘാടനകനായ അദ്ദേഹം ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍    ജോലി ചെയ്യുന്നു. കോഴിക്കോട് ജില്ലയിലെ മേപ്പയൂര്‍ സ്വദേശിയായ മുഹമ്മദ് അഷ്റഫ് മടിയാരി ഇത് രണ്ടാം തവണയാണ് ഇസ്ലാഹി സെന്‍റര്‍ ട്രഷറര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഒരു    സ്വകാര്യ കമ്പനിയില്‍ ഫൈനാന്‍സ് മാനേജറായി ജോലിചെയ്യുന്ന അദ്ദേഹം സാമൂഹ്യനിരീക്ഷകനും എഴുത്തുകാരനുംകൂടിയാണ്. ലക്തയിലെ ഇസ്ലാഹി സെന്‍റര്‍ ആസ്ഥാനത്ത് ചേര്‍ന്ന കേന്ദ്രകൗണ്‍സില്‍ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. അഡ്വ. ഇസ്മാഈല്‍ നډണ്ട, എന്‍.പി അബ്ദുറഹ്മാന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഹ്മദ് അന്‍സാരി ഉദ്ബോധനം നടത്തി