News details

സഹിഷ്ണുതയാണു മതത്തിന്‍റെ മുഖമുദ്ര: സലാഹുദ്ദീന്‍ മദനി

April 09, 2018

ദൈവികമതമായ ഇസ ്ലാമിന്‍റെ ഏറ്റവും സവിശേഷമായ മുഖമുദ്രയാണു
സഹിഷ്ണുതയെന്നു പ്രമുഖ പണ്ഡിതനും കെ എന്‍ എം സംസ്ഥാനസെക്രട്ടറിയുമായ എം
സലാഹുദ്ദീന്‍ മദനി പ്രസ്താവിച്ചു. ശൈഖ് അബ്ദുല്ലാ ബിന്‍ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക്
കള്‍ചറല്‍ സെന്‍റര്‍ ڇമതം: സഹിഷ്ണുത, സഹവര്‍ത്തിത്തം, സമാധാനംڈ എന്ന വിഷയത്തില്‍
സംഘടിപ്പിച്ച പൊതുപ്രഭാഷണപരിപാടി ഉദഘ് ാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുന്‍യാവിലെ
ജീവിതത്തില്‍ സമാധാനവും പാരത്രികജീവിതത്തില്‍ അനശ്വരമായ സ്വര്‍ഗീയസുഖവുമാണ്
ഇസ്ലാം വാഗ്ദാനം ചെയ്യുന്നത്. സഹജീവികളോടു കരുണ ചെയ്യുവാനും സമസൃഷ്ടികളോടു
സ ്നേഹത്തിലും സൗഹാര്‍ദത്തിലും ഇടപെടാനുമാണ് മതം നമ്മെ അനുശാസിക്കുന്നത ്.
മതത്തിന്‍റെയും ജാതിയുടെയും വര്‍ണത്തിന്‍റെയും ഭാഷയുടെയും വംശത്തിന്‍റെയും പേരിലുള്ള
എല്ലാ ഉച്ചനീചത്വങ്ങളെയും ശക്തമായി അപലപിക്കുന്നതോടൊപ്പം, മനുഷ്യനെ മനുഷ്യനായി
കാണാനും ഏകനായ ദൈവത്തില്‍ വിശ്വസിച്ച് ഭക്തനായി ജീവിക്കുന്നതിന്‍റെ അനുരണനങ്ങള്‍
ജീവിതത്തില്‍ പ്രകടമാകണമെന്നും ഇസല് ാം കല്‍പ്പിക്കുന്നു. ഏതു ഭക്ഷണം കഴിക്കണമെന്നതിന്‍റെ
പേരിലും, ഉന്നതജാതിക്കാരന്‍റെ കിണറില്‍ നിന്നു വെള്ളം കുടിച്ചതിന്‍റെ പേരിലും മനുഷ്യനു
മൃഗത്തിന്‍റെ വില പോലും കല്‍പിക്കാതെ അതിനിഷ ്ഠൂരമായി അടിച്ചുകൊല്ലുന്ന
സമകാലികസാഹചര്യത്തില്‍ സഹിഷ ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്‍റെയും
ഇസ്ലാമികപാഠങ്ങള്‍ ഏറെ പ്രസക്തമാണ് - മദനി കൂട്ടിച്ചേര്‍ത്തു.
മനുഷ്യമനസുകള്‍ക്കിടയില്‍ സാഹോദര്യത്തിന്‍റെ ഉദാത്തമാതൃകകള്‍ സൃഷ്ടിച്ചതിന്‍റെ
അനവധി ഉദാഹരണങ്ങള്‍ പ്രവാചകന്‍ മുഹമ്മദ ് നബി(സ)യുടെ ജീവചരിത്രം നമുക്കു
കാണിച്ചുതരുന്നുണ്ടെന്നു ചടങ്ങില്‍ പ്രഭാഷണം നടത്തിയ പ്രഗത്ഭ പണ്ഡിതന്‍ സി എം മൗലവി
ആലുവ അഭിപ്രായപ്പെട്ടു. ആചാരാനുഷ ്ഠാനങ്ങളുടെ കാര്യത്തില്‍ മതവിധികളും
പ്രവാചകമാതൃകയും സൂക്ഷ ്മമായി പിന്തുടരുന്നതോടൊപ്പം മനുഷ്യബന്ധങ്ങള്‍ ദൃഢവും
ഹൃദ്യവുമാക്കുന്ന വിഷയത്തിലും അത്തരം ജാഗ്രത നാം പുലര്‍ത്തേണ്ടതുണ്ട ്. എല്ലാ
മതദര്‍ശനങ്ങളുടെയും നന്മകള്‍ ഉള്‍ക്കൊള്ളുകയും ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും
നിര്‍മതവാദിയുമെല്ലാം പരസപ് രം സ്േ നഹിച്ചും ബഹുമാനിച്ചും അംഗീകരിച്ചും മുന്നോട്ടുപോകുന്ന
ശാന്തസുന്ദരമായ ഒരു നല്ല നാളേക്കായി പ്രയത ്നിക്കുകയും ചെയ്യേണ്ടത ് ഓരോ
വിശ്വാസിയുടെയും ബാധ്യതയാണ് - അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഓരോ വിശ്വാസിയും തന്‍റെ ജീവിതം കൊണ്ട ് ഇസ ്ലാമിന്‍റെ സുന്ദരമായ
ആശയാദര്‍ശങ്ങളും സ്വഭാവവൈശിഷ ്ട്യങ്ങളും സമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കേണ്ട
ഉത്തരവാദിത്തമുള്ളവരാണെന്നു പരിപാടിയില്‍ സംസാരിച്ച ഐ എസ് എം മുന്‍ സംസ്ഥാന
ജനറല്‍ സെക്രട്ടറി എന്‍ എം അബദ് ുല്‍ ജലീല്‍ അഭിപ്രായപ്പെട്ടു. സഹിഷ്ണുത, സഹവര്‍ത്തിത്വം
തുടങ്ങിയ ഉദാത്ത സ്വഭാവഗുണങ്ങള്‍ വ്യക്തിജീവിതത്തിലും കുടുംബത്തിലും സംഘടനയിലും
സമൂഹത്തിലും പ്രാവര്‍ത്തികമാക്കുകവഴി സമാധാനപൂര്‍ണമായ ഒരു ജിവിതം കെട്ടിപ്പടുക്കാനും
ഇസ്ലാമോഫോബിയയില്‍ വഞ്ചിക്കപ്പെട്ടുകഴിയുന്ന പൊതുസമൂഹത്തിനു മുന്നില്‍ ഇസല് ാമിന്‍റെ
യഥാര്‍ത്ഥ മുഖം അവതരിപ്പിക്കാനും നമുക്കു കഴിയും - ജലീല്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
കെ എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ഹുസൈന്‍ മുഹമ്മദ് യു, ഉണ്ണി ഒളകര
എന്നിവര്‍ പ്രസീഡിയം അലങ്കരിച്ചു. അബ്ദുസ്സമദ് എം ടി, സിറാജ് ഇരിട്ടി എന്നിവര്‍ പ്രസംഗിച്ചു