News details

മലയാളിയുടെ ബഹുസ്വരതയ്ക്ക് സഹസ്രാബ്ദത്തിന്‍റെ പഴക്കം: ജൂട്ടാസ് പോള്‍

April 09, 2018

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബഹുസ്വരതയെ ഇരു കയ്യും നീട്ടി സ്വീകരിച്ചവനാണ് മലയാളിയെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ജൂട്ടാസ് പോള്‍ അഭിപ്രായപ്പെട്ടു. ഏഴാം ഖത്തര്‍ മലയാളി സമ്മേളനത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടന്ന  മലയാളി സംഘടനാ സംഗമത്തില്‍ ആധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബിലോണിയക്കാരും, പേര്‍ഷ്യക്കാരും, അറബികളും, ജൂതډാരും, ഒടുവില്‍ ഡച്ചുകാരും, ബ്രിട്ടീഷുകാരും വരെ  മലയാളിയുടെ ആതിഥ്യം സ്വീകരിച്ചവരാണ്. എല്ലാവരില്‍ നിന്നും നډ സ്വീകരിക്കാന്‍ തയ്യാറായി എന്നതാണ് മലയാളിയുടെ മഹത്വമെന്നു ജൂട്ടാസ് പോള്‍ അഭിപ്രായപ്പെട്ടു.

മലയാളികള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചു നില്‍ക്കുന്നത് അവരുടെ പ്രശ്നങ്ങള്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്ന് സമ്മേളന സംഘാടക സമിതിയുടെ ഉപദേശക വിഭാഗം അധ്യക്ഷന്‍ ഉണ്ണി ഒളകര പറഞ്ഞു.

മലയാളിയുടെ സൗഹൃദത്തിന് പണ്ടുണ്ടായിരുന്ന ഊഷ്മളത നഷ്ടപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടി വരുന്നതായി സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരി മുഹമ്മദ് ഈസ അഭിപ്രായപ്പെട്ടു. പണ്ട് ഒരു മലയാളിയുടെ നാട്ടിലേക്കുള്ള യാത്ര മറ്റു മലയാളികള്‍ക്ക് ഒരു ആഘോഷമായിരുന്നു. ഇന്ന് ഒരേ മുറിയില്‍ താമസിക്കുന്ന ആളുകള്‍ പോലും നാട്ടില്‍ പോകുന്നതും വരുന്നതും പരസ്പരം അറിയാറില്ല, അദ്ദേഹം പറഞ്ഞു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ജാഫിര്‍ തയ്യില്‍ കെ.എം.സി.സി, ബാബുരാജ് സംസ്കൃതി, ബിജു മുഹമ്മദ് ഇന്‍കാസ്, ബഷീര്‍ അഹ്മദ് ഐ.എ.എ, ജീസ് ജോസഫ് ഐഡിയ ഖത്തര്‍, ലത്തീഫ് ഫറൂഖ് ചാലിയാല്‍ ദോഹ, വിനോദ് വെള്ളികോല്‍ കണ്ണൂര്‍ അസോസിയേഷന്‍, മുനീര്‍ സലഫി നിച്ച് ഓഫ് ട്രൂത്ത്, മുഹമ്മദ് നജീബ് വോളി ഖത്തര്‍, റംല സമദ് അടുക്കളതോട്ടം, ജിജി ജോണ്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല, വല്‍സരാജ് പയ്യന്നൂര്‍ സൗഹൃദ വേദി, ഷാജു കൊല്ലം കള്‍ച്ചറല്‍ ഫോറം, സാം കുരുവിള കാക്ക്, യദീന്ദ്രന്‍ മാസ്റ്റര്‍ വോയ്സ് ഓഫ് കേരള, സാം ബഷീര്‍ കെ.എം.സി.സി, നൗഷാദ് പയ്യോളി, ഷമീര്‍ വലിയവീട്ടില്‍ എന്നിവര്‍ സംസാരിച്ചു. യു ഹുസൈന്‍ മുഹമ്മദ്                                  സ്വാഗതവും റിയാസ് വാണിമേല്‍  നന്ദിയും പറഞ്ഞു