News details

നവോത്ഥാനത്തിന് തുടര്‍ച്ചകളുണ്ടാവണം: പി.കെ. ഫിറോസ്

March 11, 2017

ദോഹ: കേരള മുസ്‌ലിം നവോത്ഥാനത്തിന് ഇസ്‌ലാഹി പ്രസ്ഥാനം നല്‍കിയ സംഭാവനകള്‍ക്ക് തുടര്‍ച്ചകളുണ്ടാ വേണ്ടതുണ്ടെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പ്രസ്താവിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തി നകത്തെ ജീര്‍ണതകള്‍ക്കെതിരെയും വിശ്വാസവൈകൃതങ്ങള്‍ക്കെതിരെയും സന്ധിയില്ലാസമരം നയിക്കുന്നതോ ടൊപ്പം സമുദായത്തിന് രാഷ്ട്രീയമായ ദിശാബോധം നല്‍കിയവരായിരുന്നു ഇസ്‌ലാഹിപ്രസ്ഥാനത്തിന്റെ പൂര്‍വികനേതാക്കള്‍. അന്ധവിശ്വാസ- അനാചാരങ്ങള്‍ പൂര്‍വോപരി ശക്തി പ്രാപിക്കുന്ന സമകാലിക സാഹചര്യത്തില്‍ തങ്ങളുടെ ബാധ്യതാനിര്‍വഹണത്തില്‍ വീഴ്ച സംഭവിച്ചോ എന്ന് നവോത്ഥാന പ്രസ്ഥാനം ആത്മവിചിന്തനം നടത്തേണ്ടതുണ്ട്.

ഫാഷിസം അതിന്റെ എല്ലാവിധ രൗദ്രഭാവത്തോടെയും ആടിത്തിമര്‍ക്കുകയാണ്. ഇന്ത്യയുടെ ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാനുള്ള  തീവ്രമായ നീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു. രാജ്യമൊട്ടുക്കും അസഹിഷ്ണുത വളര്‍ത്തി രാജ്യത്തിന്റെ മതേതര പാരമ്പര്യം അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങളും അപകടകരമാംവിധം വളര്‍ന്നുവരുന്നു. ഇതിനിടയില്‍ സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ട് സമുദായത്തിന്റെയും രാജ്യത്തിന്റെയും പൊതുനന്മയ്ക്കായ് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തയ്യാവാണം - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡണ്ട് എന്‍.കെ.എം. അക്ബര്‍ ഖാസിം അദ്ധ്യക്ഷനായിരുന്നു. ജ.സെക്രട്ടറി എം. ടി. അബ്ദുസ്സമദ്, സിറാജ് ഇരിട്ടി എന്നിവര്‍ സംസാരിച്ചു.