News details

കുരുന്നുകള്‍ക്കു കുളിരായി ഉല്ലാസയാത്ര

March 03, 2017

ദോഹ: ഇസ്ലാമിക് സ്റ്റഡി സെന്‍റര്‍ (ഇസ്ലാഹി മദ്റസ) വിദ്യാര്‍ത്ഥികള്‍ക്കായി സംഘടി പ്പി ച്ച ഉല്ലാസയാത്ര കുരുന്നുകള്‍ക്കു മനം കുളിര്‍ക്കുന്ന അനുഭവമായിമാറി. ജനുവരിയിലെ പ്രഭാത ത്തിന്‍റെ തണു പ്പിലും ആവേശേ ത്താടെയാണ് കുട്ടികള്‍ യാത്രയില്‍ പങ്കാളികളാകാ3 എത്തിയത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രത്യേക ഗ്രൂ പ്പുകളായി തിരി ച്ചായിരുന്നു അല്‍ഖോര്‍ പാര്‍ക്കിലേക്ക് നട ത്തിയ യാത്രയും തുടര്‍ന്നുള്ള പരിപാടികളും. വാഹന ത്തില്‍

കയറിയതു മുതല്‍ പാട്ടും കളികളും കഥകളുമായി ഓരോ വിദ്യാര്‍ത്ഥിയും ഓരോ നിമിഷവും ആസ്വദി ച്ചു. ഫുട്ബോള്‍, ഹാന്‍റ് ബോള്‍, ബാസ്കറ്റ് ബോള്‍, 100 മീറ്റര്‍ ഓട്ടം, ലെമണ്‍സ്പൂണ്‍ തുടങ്ങിയ കായിക ഇനങ്ങളും വിവിധ പരിപാടികളും യാത്രയുടെ ഭാഗമായി സംഘടി പ്പി ച്ചിരുന്നു. പാഠ്യപ2തിയുടെയും പാഠപുസ്തകങ്ങളുടെയും വീര്‍ പ്പുമുട്ടലുകള്‍ക്കിടയില്‍ ലഭി ച്ച ഈ യാത്രയും അതിലെ ഓരോ നിമിഷങ്ങളും തങ്ങള്‍ക്കു മറക്കാനാവാ ത്ത മനോഹരമായ  അനുഭവമായിരുന്നുവെന്നു വിദ്യാര്‍ത്ഥികള്‍ ഒരേ സ്വര ത്തില്‍ പറമു. ഇസ്ലാഹി മദ്റസയുടെ അല്‍ഖോര്‍ ബ്രാഞ്ചിലെ വിദ്യാര്‍ത്ഥികളും യാത്രയില്‍ പങ്കാളികളായിരുന്നു.

പ്രി3സി പ്പാള്‍ അഹ്മദ് അ3സാരി, മദ്റസ ചെയര്‍മാ3 എഞ്ചിനീയര്‍ നജീബ്, അധ്യാപകരായ മുനീര്‍ സലഫി, സിറാജ് ഇരിട്ടി, റഹീം മാസ്റ്റര്‍, റശീദ് സുല്ലമി, ശൈജല്‍ ബാലുശ്ശേരി, മുജീബ് അ3വാരി, ഫദ്ലുര്‍റഹ്മാ3 മദനി, ശരീഫ് ഫാറൂഖി, ബഷീര്‍ മാസ്റ്റര്‍, നവാസ് ഫാറൂഖി, ഹാജറ ടീ ച്ചര്‍, ആരിഫ ടീ ച്ചര്‍, സൈനബ ടീ ച്ചര്‍, റംല ടീ ച്ചര്‍, മുബശ്ശിറ ടീ ച്ചര്‍, അനധ്യാപകരായ സലീം കണ്ണൂര്‍,താഹിര്‍ മാട്ടൂല്‍, റിയാസ്, റഷീദ് കണ്ണൂര്‍, ഖാസിം സി എം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.