News details

ക്യു.എല്‍.എസ്: നിറവിെൻറ സാക്ഷാത്കാരം

June 01, 2016

ക്യു.എല്‍.എസ്: നിറവിെൻറ സാക്ഷാത്കാരം

മാനവര്‍ക്ക്മാര്‍ഗദര്‍ശനമായി അവതീര്‍ണമാ യ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരുടെ ഇഹപര ജീവിത വിജയത്തിന്റെ ആധാരശിലകൂടിയാണ്. ജീ വിതത്തിന്റെ നിഖില മേഖലകളിലും അനുധാവനം ചെയ്യാന്‍ യോഗ്യമായ കിടയറ്റ മാര്‍ഗദര്‍ശനമാണ് വിശുദ്ധ ഖുര്‍ആന്‍. ഈ അമാനുഷിക ഗ്രന്ഥം പഠിക്കാനും പഠിപ്പി ക്കാനുമുള്ളതാണ്. വിശുദ്ധഖുര്‍ആന്‍ പഠിക്കുക എന്നതാണ് മനുഷ്യരുടെ വിശിഷ്യാ വിശ്വാസിക ളുടെ ബാധ്യതയാണ്. നിനക്ക് നാം അവതരിപ്പി ച്ചു തന്ന അനുഗ്രഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചുനോക്കുന്നതി നും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേ ണ്ടി. (38-29) മുഹമ്മദ് നബി(സ)യുടെ നിയോഗവും ദൗത്യവും വിശദീകരിക്കുന്നിടത്തും പരിശുദ്ധ ഖുര്‍ആന്‍ വിശു ദ്ധ ഗ്രന്ഥത്തിന്റെ അധ്യാപനവും സംസ്‌കരണവും ഊന്നിപറയുന്നുണ്ട്. ഈ കല്‍പ്പനയുടെ അടിസ്ഥാ നത്തിലാണ് മുസ്ലിം സമൂഹം വിശുദ്ധഖുര്‍ആന്‍ പഠ ന രംഗത്ത്ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇസ്ലാഹി പ്രസ്ഥാ നത്തിന്റെ പ്രഖ്യപിത അജണ്ടകളില്‍ വളരെ പ്രധാ നപ്പെട്ടതാണ് വിശുദ്ധഖുര്‍ആനം തിരുസുന്നത്തും ജനങ്ങളെ പഠിപ്പിക്കുക എന്നത്. വിശുദ്ധഖുര്‍ആനില്‍ നിന്ന് ഒന്നും തന്നെ പഠി ക്കേണ്ടതില്ല, പഠിക്കുകയാണെങ്കില്‍തന്നെ ഫാത്തി ഹ മാത്രം പഠിച്ചാല്‍ മതി, അതും അര്‍ത്ഥം പഠിക്കേ ണ്ടതില്ല എന്ന് പറഞ്ഞ്‌കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പഠനത്തെ പിന്നോട്ട് വലിക്കുന്ന കൃതികളും പ്രഭാ ഷണങ്ങളും കേരളീയ മുസ്ലിം സമൂഹത്തില്‍ വ്യാ പിച്ചപ്പോള്‍ ഖുര്‍ആന്‍ പഠന വിപ്ലവവുമായി ഇസ്ലാ ഹി പ്രസ്ഥാനം ശക്തമായി രംഗത്ത് വരുന്നത്. അതി ന്റെ ഭാഗമായി തൊണ്ണൂറുകളില്‍ ഖുര്‍ആന്‍ ലേണിം ഗ് സ്‌കൂള്‍ (ക്യു.എല്‍.എസ്) എന്ന ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ പഠന സംവിധാനം കേര ളത്തില്‍ നിലവില്‍ വന്നു. ഇതിലൂടെ ലക്ഷക്കണക്കി ന് ആളുകള്‍ക്ക് വിശുദ്ധ ഖുര്‍ആന്റെ മഹിതമായ സന്ദേശം മനസ്സിലാക്കാനും, അതുമൂലം അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാനും സാ ധിച്ചു. ഈ സംരംഭം നിലവില്‍ നേതൃത്വം കൊടു ക്കുന്നവരേയും അതിന്റെ മുന്‍ഗാമികളെയും അല്ലാ ഹു അനുഗ്രഹിക്കുമാറാകട്ടെ. മലയാളി സമൂഹം വ്യാപിച്ചിടത്തെല്ലാം ക്യു.എല്‍. എസ് സംവിധാനം വ്യാപിച്ചു. അതിന്റെ ഭാഗമായി 1998ല്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു കീഴി ല്‍ ഇവിടെയും ക്ലാസുകള്‍ ആരംഭിച്ചു. അത് ഇപ്പോ ഴും വിജയകരമായി മുന്നോട്ട് നീങ്ങികൊണ്ടിരിക്കു ന്നു. നേരിട്ട് ക്ലാസില്‍ വന്ന് പഠിക്കാന്‍ സാധിക്കാ ത്തവര്‍ക്ക് വീട്ടില്‍ ഇരുന്ന് പഠിക്കുവാന്‍ വേണ്ടി വെ ളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയും, കുട്ടികള്‍ക്ക്വേ ണ്ടി ബാലവെളിച്ചവും, മലയാളികളല്ലാത്തവര്‍ക്കാ യി ദി ലൈറ്റ് എന്ന പേരില്‍ ഇംഗ്ലീഷ് പതിപ്പും, മു സ്ലിം വിശ്വാസികളല്ലാത്തവർക്ക് വേണ്ടി മാര്‍ഗദീ പം എന്ന പതിപ്പും ഈ പഠന സംവിധാ നത്തിന്‍ കീഴില്‍ നട ന്നു വരുന്നു. സമൂഹ ത്തിലെ വിവിധ മേഖ ലകളിലുള്ളവര്‍ ഈ സല്‍പ്രവര്‍തനവുമാ യി സഹകരിക്കുന്നു ണ്ട് എന്നത് ഈ മഹ ല്‍ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കു ന്നവര്‍ക്ക് സന്തോ ഷവും ഊര്‍ജവും നല്‍കുന്നതാണ്. ഖത്തറിലെ ഖു ര്‍ആന്‍ പഠനരംഗ ത്ത് ഒരു നാഴികകല്ലാ യി മാറുകയാണ് 'ഖു ര്‍ആന്‍ വഴിനടത്തുന്നു' എന്ന ശീര്‍ഷകത്തില്‍ 2018 ഡിസംബര്‍ 21ന് അല്‍ അറബി സ്റ്റേഡിയത്തില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനം. ക്യു.എല്‍.എസി നു കീഴില്‍ ചെറിയ സംഗമങ്ങള്‍ മുന്‍ വര്‍ഷങ്ങളി ല്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാ ണ് ഖുര്‍ആന്‍ സമ്മേളനം എന്ന രീതിയില്‍ വലിയ ഒരു സംഗമം സംഘടിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആ നിന്റെ സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തി ക്കുക എന്നതാണ് സമ്മേളനം ലക്ഷ്യം വയ്ക്കുന്ന ത്. സമ്മേളനത്തില്‍ പ്രമുഖരായ പണ്ഡിതന്‍മാരാ ണ് സംബന്ധിക്കുന്നത്. 'ഖുര്‍ആന്‍ വ്യാഖ്യാനം-വളര്‍ച്ചയും വികാസവും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്നേടിയ പ്രമുഖ പണ്ഡിതനും വയനാട് മുസ്ലിം ഓര്‍ഫനേജ് കോളേ ജ് മുന്‍പ്രിന്‍സിപ്പലുമായ ഡോ.ജമാലുദ്ദീന്‍ ഫാറൂഖി സമ്മേളനത്തിലെ മുഖ്യാതിഥി ആയിരിക്കും. കാലി ക്കറ്റ്, കണ്ണൂര്‍ യൂനിവേഴ്സിറ്റികളിലെ അറബിഭാഷ ബ�ോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍, നിരവധി അറബി ഭാഷ ഗ്രന്ഥങ്ങളുടെ രചയിതാവ്, കേരളത്തില്‍ നി ന്ന് പുറത്തിറങ്ങുന്ന ഇസ്ലാമിക പ്രസിദ്ധീകരണങ്ങ ളിലെ കോളമിസ്റ്റ് എന്നീനിലകളിലെല്ലാം അദ്ദേഹം സുവിദിതനാണ്. ഖുര്‍ആന്‍ പ്രതിപാദനവും ദര്‍ശ നവും എന്ന ശീര്‍ഷകത്തിലെ അദ്ദേഹത്തിന്റെ പ്ര ഭാഷണത്തില്‍, ഖുര്‍ആനിന്റെ ഭാഷ, പ്രതിപാദന രീതി, ഖുര്‍ആന്‍ ഉപയോഗിച്ച സത്യങ്ങളുടെ സാംഗ ത്യം, ഉപമകള്‍, ദര്‍ശനത്തിലെ അതുല്യത തുടങ്ങി യവ പരാമര്‍ശിക്കപ്പെടും. തലശ്ശേരി പാറാല്‍ ഡി.ഐ കോളേജ് പ്രൊഫസ റും ഖുര്‍ആന്‍ അധ്യാപന രംഗത്ത്ശ്രദ്ധേയനുമായ പ്രൊഫ.ഹുമയൂണ്‍ കബീര്‍ ആണ് സമ്മേളനത്തി ലെ മറ്റൊരു അതിഥി. ഖുര്‍ആന്‍ പരാമര്‍ശിച്ച ശാ സ്ത്രീയ സത്യങ്ങള്‍, ഖുര്‍ആനിലൂടെ ഇസ്ലാം മന സ്സിലാക്കിയ പ്രതാഭാധനന്‍മാര്‍, ഖുര്‍ആന്‍ മുന്നോ ട്ട്വെയ്ക്കുന്ന ശാസ്ത്ര ബ�ോധം തുടങ്ങിയ വിഷ യങ്ങളിലൂടെ കടന്നുപോകുന്ന അദ്ദേഹത്തിന്റെ ദൃ ശ്യാവിഷ്‌ക്കാര പ്രഭാഷണം ശ്രോതാക്കള്‍ക്ക് നവ്യാ നുഭവം പകരും. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ളതാണ്. അധാര്‍മികത യില്‍ ജീവിച്ചിരുന്ന ഒരു സമൂഹം ഈ ഖുര്‍ആനി ന്റെ വെളിച്ചത്തിലൂടെയാണ് ലോകത്തിലെ ഏറ്റ വും നല്ല മനുഷ്യരായി തീര്‍ന്നത്. ഖുര്‍ആന്‍ ജീവി തത്തില്‍ സംസ്‌കരണം ഉദ്‌ഘോഷിക്കുക മാത്രമ ല്ല പരിവര്‍ത്തിതരായ ഒരു സമൂഹത്തെ സൃഷ്ടിക്കു ക കൂടി ചെയ്തു. പ്രമുഖ പ്രഭാഷകനായ അന്‍സാ ര്‍ നന്മണ്ട ഖുര്‍ആനിലൂടെ നമ്മള്‍ കൈവരിക്കേണ്ട ആത്മ സംസ്‌കരണത്തെക്കുറിച്ചും ചൈതന്യത്തെ കുറിച്ചും സമ്മേളനത്തിൽ സംസാരിക്കും. അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദധാരിയും മികച്ച അധ്യാപകനുമായ അദ്ദേഹം മികച്ചൊരു വാഗ്മികൂ ടിയാണ്. കഴിഞ്ഞ വര്‍ഷത്തെ റമദാന്‍ മാസം നടന്ന 18- ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ വിജയികള്‍ക്കു ള്ള ഉപഹാരവും സമ്മേളനത്തില്‍ നല്‍കപ്പെടും. ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനം 12.30ന് ആരംഭിച്ച് എട്ട്മണിക്ക് അവ സാനിക്കും. സമ്മേളനത്തോടനുബന്ധിച്ച് ക്യു. എല്‍.എസ്-വെളിച്ചം മേഖലാ സംഗമങ്ങള്‍, വനി താ സംഗമം, ഇന്‍സ്ട്രക്ടേഴ്‌സ് മീറ്റ്, ടീന്‍സ് മീറ്റ്, അയല്‍ക്കൂട്ടം, സ്‌നേഹ സംഗമം, പ്രബന്ധം, കഥാ രചനാ മത്സരങ്ങള്‍, ഫാമിലി ഗെറ്റ്ടു ഗതര്‍ തുടങ്ങി യവ ഇതിനകം സംഘടിപ്പിക്കുകയുണ്ടായി. 2019 മെയ് മാസം വരെ നീണ്ടുനില്‍ക്കുന്ന നിരവധി പരി പാടികളും ഇനി ഇതിന്റെ ഭാഗമായി നടക്കും. അല്ലാ ഹു നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും സല്‍ക്ക ര്‍മ്മമായി സ്വീകരിക്കട്ടെ.

  സിറാജ് ഇരിട്ടി