News details

ഇസ്ലാഹി സെന്‍റര്‍ ക്യാമ്പയ്നിന് നാളെ തുടക്കം

September 04, 2015

"തനിമയാര്‍ന്ന ആദര്‍ശം - സംശുദ്ധ ജീവിതം" എന്ന ശീര്‍ഷക ത്തില്‍  ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന ത്രൈമാസ ദഅ്വാ ക്യാമ്പയ്നിന് നാളെ (വെള്ളി) ഔപചാരിക തുടക്കമാവും. ഫെബ്രുവരി 15 മുതല്‍ മെയ് 15 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയ്നിന്‍റെ ഭാഗമായി അയല്‍ക്കൂട്ടം, ഗൃഹസമ്പര്‍ക്കം, പൊതുപ്രഭാഷണം, ലഘുലേഖാ വിതരണം, പഠനകേമ്പ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇസ്ലാഹി സെന്‍റര്‍ ദഅ്വാ വകുപ്പ് ആസൂത്രണം ചെയ്തത്. വിശ്വാസാദര്‍ശ രംഗത്തെ ജീര്‍ണതകള്‍ക്കെതിരെയും വര്‍ദ്ധിച്ചുവരുന്ന അധാര്‍മിക പ്രവണതകള്‍ക്കെതിരെയും സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് ക്യാമ്പയ്നിന്‍റെ ലക്ഷ്യം. മദീനഖലീഫയിലെ മര്‍കസുദ്ദഅ്വയില്‍ നാളെ 6 മണിയ്ക്ക് നടക്കുന്ന ഉല്‍ഘാടന സമ്മേളനത്തില്‍ ഐ.എസ്.എം. സംസ്ഥാന പ്രസിഡണ്ട് പ്രൊഫസര്‍ ജാബിര്‍ അമാനി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഇസ്ലാഹി സെന്‍റര്‍ പ്രസിഡണ്ട് എന്‍.കെ.എം. അക്ബര്‍ ഖാസിം,  ജന.സെക്രട്ടറി സിറാജ് ഇരിട്ടി, മുഹമ്മദലി ഫാറൂഖി തുടങ്ങിയവര്‍ പ്രസംഗിക്കും. സ്ത്രീകള്‍ക്കും പങ്കെടുക്കാം.  ZAvh വകുപ്പ് കണ്‍വീനര്‍ ബഷീര്‍ അന്‍വാരി അറിയിച്ചു.