News details

റമദാനിൽ വാട്ട്‌സ്ആപ്പ് ഖുർആൻ ക്വിസ് സംഘടിപ്പിക്കുന്നു

September 04, 2015

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദോഹ മേഖലയുടെ കീഴിൽ പ്രവാസികൾക്കായി റമദാനിൽ വാട്‌സ്ആപ്പ് റാപിഡ് ഖുർആൻ ക്വിസും ജൂൺ 17 ന് നടക്കുന്ന ഖുർആൻ വിജ്ഞാനപരീക്ഷയോടനുബന്ധിച്ച് വാട്‌സ്ആപ്പ്  മുഖേന ഖുർആൻ തജ്‌വീദ് മൽസരവും സംഘടിപ്പിക്കുന്നു.  വിശുദ്ധഖുർആനിലെ സൂറത്ത് ഹൂദിനെ അടിസ്ഥാനമാക്കിയായി രിക്കും തജ്‌വീദ് മൽസരം.
15.06.2016നു നടക്കുന്ന ക്വിസ് മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുവർ വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും (33512212) എന്ന നമ്പറിലും ഖുർആൻ പാരായണ മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുവർ (77237615) എന്ന നമ്പറിലും ബന്ധപ്പെടേണ്ടതാണ്. 
ഇസ്‌ലാഹി സെന്റർ മേഖലാ ആസ്ഥാനത്ത് നടന്ന യോഗത്തിൽ സെന്റർ സെക്രട്ടറി എൻ.പി. അബ്ദുറഹ്മാൻ സംബന്ധിച്ചു. മേഖല പ്രസിഡണ്ട് ടി.പി. കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്‌ലം മാഹി, ജോയിന്റ് സെക്രട്ടറി അബ്ദുല്ലത്വീഫ് പുല്ലൂക്കര എന്നിവർ സംസാരിച്ചു.